നഗരപാത വികസനം രണ്ടാംഘട്ടം : പത്ത് റോഡുകളുടെ ഡി.പി.ആർ. തയ്യാർ



കോഴിക്കോട്: നഗരപാതാ നവീകരണത്തിന്‍റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 10 റോഡുകളുടെ ഡി.പി.ആർ. തയ്യാറായതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.


മാളിക്കടവ് - തണ്ണീർപ്പന്തൽ റോഡ്, കരിക്കാംകുളം - സിവിൽ സ്റ്റേഷൻ - കോട്ടൂളി, കോവൂർ - മെഡിക്കൽ കോളേജ് - മുണ്ടിക്കൽത്താഴം, മൂഴിക്കൽ - കാളാണ്ടിത്താഴം, മിനി ബൈപ്പാസ് - പനാത്തുതാഴം മേൽപ്പാലം, മാങ്കാവ് - പൊക്കുന്ന് - പന്തീരാങ്കാവ്, മാനാഞ്ചിറ - പാവങ്ങാട്, കല്ലുത്താൻകടവ് - മീഞ്ചന്ത, കോതിപ്പാലം - ചക്കുംകടവ് - പന്നിയങ്കര മേൽപ്പാലം, അരയിടത്തുപാലം - ചെറൂട്ടി നഗർ, സി.ഡബ്ല്യു.ആർ.ഡി.എം. - പെരിങ്ങൊളം എന്നീ റോഡുകളും ഒരു മേൽപ്പാലവുമാണ് രണ്ടാം ഘട്ടത്തിൽ പരിഗണിക്കുന്നത്. റോഡ് വികസനത്തിന്‍റെ ഭാഗമായി ഇൻറർലോക്ക് വിരിച്ച നടപ്പാത, ഇരുമ്പു കൈവരികൾ, സിഗ്നൽ, പുൽത്തകിടി, മേൽപ്പാലത്തിൽ നടപ്പാത, വിളക്കുകൾ തുടങ്ങിയവ ഒരുക്കും.
Previous Post Next Post