റേഷന്‍ കാര്‍ഡ് വിതരണം- സിറ്റിങ് 12ന്


മണിയൂര്‍:മണിയൂര്‍ പഞ്ചായത്തില്‍ താമസക്കാരായ വാടക വീട്, വാടക ക്വാര്‍ട്ടേഴ്‌സ്, കുടില്‍, ഷെഡ്, പുറമ്പോക്ക് ഭൂമി, റോഡരിക് എന്നിവിടങ്ങളില്‍ താമസിക്കുന്നവരും തണ്ണീര്‍ത്തടം, സി.ആര്‍ സെഡ് ഡാറ്റ ബാങ്ക് എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി, കൈവശ രേഖ ലഭിക്കാന്‍ പ്രയാസമുള്ള ഭൂമി തുടങ്ങിയ ന്യായമായ കാരണങ്ങളില്‍ വീട്ട് നമ്പര്‍ ലഭിക്കാത്തവരും കാലങ്ങളായി റേഷന്‍ കാര്‍ഡില്ലാത്തവരുമായ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി സിറ്റിങ് നടത്തുന്നു.

മണിയൂര്‍ പഞ്ചായത്തിലെ മീനത്ത് കര അങ്കണവാടിയില്‍ ഒക്ടോബര്‍ 12ന് സിറ്റിങ് നടത്തും. മേല്‍ പറഞ്ഞ വിഭാഗത്തില്‍പെട്ട മണിയൂര്‍ പഞ്ചായത്തില്‍ താമസമുള്ള കാര്‍ഡുടമ ആവേണ്ടവര്‍ വരുമാന സര്‍ട്ടഫിക്കറ്റ്, ഇരുപത് രൂപയുടെ മുദ്രപത്രം എന്നിവ സഹിതം അന്ന് രാവിലെ 10 മണിക്ക് മീനത്ത്ക്കര അങ്കണവാടിയില്‍ എത്തിച്ചേരണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Previous Post Next Post