വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച


   
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ നാലിന് രാവിലെ 10.30 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

  • സെയില്‍സ് കണ്‍സള്‍ട്ടന്റ് (യോഗ്യത: ബിരുദം, ഡ്രൈവിംഗ് ലൈസന്‍സ്), 
  • റിസപ്ഷനിസ്റ്റ്, കസ്റ്റമര്‍ റിലേഷന്‍സ് എക്സിക്യൂട്ടീവ്, ടീം ലീഡര്‍ (യോഗ്യത: ബിരുദം), 
  • പി.ഡി.ഐ (ഓട്ടോമൊബൈല്‍) ട്രെയിനി ടെക്നീഷ്യന്‍ (യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം), 
  • അക്കൗണ്ടന്റ് (ബി,കോം+ടാലി), 
  • ടെലി മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, ഓപ്പണ്‍ മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, കലക്ഷന്‍ എക്സിക്യൂട്ടീവ്, ഫീല്‍ഡ് അസിസ്റ്റന്റ് (യോഗ്യത: പ്ലസ്ടു), 
  • വെബ് ഡിസൈനര്‍ (യോഗ്യത: വേര്‍ഡ്പ്രസ്സ് പി.എച്ച്.പി), 
  • ഡി.ടി.പി ഓപ്പറേറ്റര്‍ (യോഗ്യത: ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് പരിജ്ഞാനം),
  •  മൊബൈല്‍ ആപ്പ് ഡവലപ്പര്‍ (യോഗ്യത: ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, ഫ്ള്യൂട്ടര്‍), 
  • മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് (അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം)
 തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ - 0495 2370176.  
Previous Post Next Post