ബേപ്പൂർ-ചെറുവണ്ണൂർ നാലുവരിപ്പാത: സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായി



ബേപ്പൂർ: ബേപ്പൂർ-ചെറുവണ്ണൂർ റോഡ് നാലുവരി പാതയാക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കാൻ ഉത്തരവായി. 3.3999 ഹെക്ടർ ഭൂമിയാണ് റോഡിനായി ഏറ്റെടുക്കുന്നത്. ഇതിനായി കിഫ്ബി പദ്ധതിയിൽ 11.66 കോടി രൂപ വകയിരുത്തി. ബേപ്പൂർ തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാതയാണിത്. ബേപ്പൂർ തുറമുഖത്തിന്‍റെ വികസനത്തിന് കുതിപ്പേകുന്നതായിരിക്കും ആധുനികനിലവാരത്തിൽ നിർമിക്കുന്ന ഈ റോഡ്. ചരക്കുഗതാഗതം സുഗമമാക്കുന്നതിനും മത്സ്യവിപണന രംഗത്തും റോഡ് വികസനം നിർണായകമാകും. കിഫ്ബി പദ്ധതിയിൽ നൂറുകോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിൽ വീതികൂട്ടിയാണ് റോഡ് പണിയുന്നത്.
Previous Post Next Post