തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് ഒൻപതു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട് , കണ്ണൂർ , വയനാട് , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തൃശൂർ , എറണാകുളം ,ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട്. അറബിക്കടലിലെ ശക്തമായ കാറ്റ് രണ്ടു ദിവസം കൂടി തുടരും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിനും സാധ്യതയുണ്ട്.
വടക്കൻ കേരളത്തിൽ മഴ നന്നായി കുറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം ഇടങ്ങളിലും വെള്ളക്കെട്ടൊഴിഞ്ഞു. കോഴിക്കോട് രാത്രി ചിലയിടങ്ങളിൽ നേരിയ മഴ തുടർന്നു. എവിടെയും കാര്യമായി നാശനഷ്ടങ്ങളില്ല. കോഴിക്കോട് താലൂക്കിൽ ക്യാമ്പുകളിലായി 400 പേരാണുള്ളത്.
Tags:
Rain