സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് കെ എസ് ഇ ബി അപേക്ഷകൾ ക്ഷണിച്ചു.


തിരുവനന്തപുരം:ബാസ്‌ക്കറ്റ്‌ബോൾ (പുരുഷൻ/സ്ത്രീ), വോളിബോൾ (പുരുഷൻ/സ്ത്രീ), ഫുട്‌ബോൾ (പുരുഷന്മാർ), ടെന്നീസ് (പുരുഷന്മാർ) എന്നീ കായിക ഇനങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരെയാണ് നിയമനത്തിനായി പരിഗണിക്കുക.

ഉദ്യോഗാർത്ഥികൾ ഇക്കൊല്ലമോ തൊട്ടുമുമ്പുള്ള 3 കൊല്ലങ്ങളിലോ രാജ്യാന്തര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ / ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ / ദേശീയ ഗെയിംസിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ / ഇന്റർ സോൺ ചാമ്പ്യൻഷിപ്പിൽ സർവകലാശാലയെ പ്രതിനിധീകരിച്ചവർ / ദേശീയ ടീമിന്റെ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്തവർ ആയിരിക്കണം

ഉദ്യോഗാർത്ഥികൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയാക്കിയിരിക്കണം എന്നാൽ 24 വയസ്സ് പൂർത്തിയായിരിക്കരുത്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ ഒരു വർഷം ഇളവ് ലഭിക്കും.

താഴെ പറയുന്ന 15 ഒഴിവുകളാണ് നിലവിലുള്ളത്

ബാസ്കറ്റ്ബോൾ (പുരുഷന്മാർ) - 3 
ബാസ്കറ്റ്ബോൾ (സ്ത്രീകൾ) - 2 
വോളിബോൾ (പുരുഷന്മാർ) - 2 
വോളിബോൾ (സ്ത്രീകൾ) - 3 
ഫുട്ബോൾ (പുരുഷന്മാർ) - 4 
ടെന്നീസ് (പുരുഷന്മാർ) - 1 

അപേക്ഷിക്കാനുള്ള അവസാന തീയതി : 20- 11- 2021 5.00 PM 

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും കെ എസ് ഇ ബി വെബ്സൈറ്റ് (www.kseb.in) സന്ദർശിക്കുക


Previous Post Next Post