
കോഴിക്കോട്: പയ്യോളി ഗവ.ടെക്നിക്കല്‍ ഹൈസ്കൂളിനെ പോളിടെക്നിക് കോളജാക്കി ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് കോഴിക്കോട് ഗവ. പോളിടെക്നിക് പ്രിന്‍സിപ്പലിനെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയതായി മന്ത്രി ആര്. ബിന്ദു നിയമസഭയില്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ലഭ്യമാകുമ്പോള്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ച് നടപടിയെടുക്കും.
2011-12ല്‍ തന്നെ ഇത്തരമൊരു ശിപാര്‍ശ സര്‍ക്കാരിന് ലഭിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ലെന്നും കാനത്തില്‍ ജമീലയുടെ സബ്മിഷന് മന്ത്രി മറുപടി നല്കി.