
കുന്നമംഗലം: കുന്നമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു.
ചൂലാംവയൽ മാക്കൂട്ടം ഇറക്കത്തിൽ ആണ് അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഗുഡ്സ് ഓട്ടോയിലും പാസഞ്ചർ ഓട്ടോയിലും ഇടിച്ച് മറിയുകയായിരുന്നു.
പാസഞ്ചർ ഓട്ടോയുടെ മുകളിലേക്കാണ് ബസ് മറിഞ്ഞത് പിന്നീട് നാട്ടുകാരും പോലീസും ബസ് ഉയർത്തി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
Tags:
Accident