
കോഴിക്കോട്:ബി.പി.എല്‍ വനിതാ വികസനവുമായി ബന്ധപ്പെട്ട് 2021-22 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കുള്ള വിവിധ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ടൈലറിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ആഭരണ നിര്‍മാണം, ഡി.ടി.പി ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എന്‍ട്രി ആന്‍ഡ്് ഇന്റര്‍നെറ്റ്, ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ്, ലാപ്ടോപ്പ് സര്‍വീസിങ്, മൊബൈല്‍ സര്‍വീസിങ് എന്നീ തൊഴില്‍ പരിശീലനത്തിനുള്ള അപേക്ഷ ഒക്ടോബര്‍ 16-നകം ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2370026, 8891370026
Tags:
Training