
കൊച്ചി:കൊവിഡാനന്തര ചികിത്സ സൗജന്യമാക്കി കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാൾ ആരോഗ്യപ്രശ്നങ്ങൾ നെഗറ്റീവായതിന് ശേഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള തുടർ ചികിത്സയും സൗജന്യമാക്കിക്കൂടെയെന്ന് കോടതി ചോദിച്ചു. എന്നാൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരിൽ നിന്ന് ചെറിയ തുകയാണ് ഈടാക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായിരുന്നു. സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. കൊവിഡ് മരണത്തിൽ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിർദേശം അനുസരിച്ച് പട്ടികയിൽ മാറ്റം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പരാതികൾ വന്നാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.