ഷോപ്പിങ് മാളുകളിലെ പാർക്കിങ് ഫീസിനെതിരേ നടപടി


കോഴിക്കോട്: നഗരത്തിലെ മാളുകളിൽ നിയമവിരുദ്ധമായി പാർക്കിങ് ഫീസ് പിരിക്കുന്നതിനെതിരേ കോർപ്പറേഷൻ നടപടി. മൂന്നുമാളുകൾക്ക് നോട്ടീസ് നൽകിയതായി ഡെപ്യൂട്ടി സെക്രട്ടറി വി. അച്യുതൻ കൗൺസിലിൽ അറിയിച്ചു. ഫീസ് തിരിച്ചുകൊടുക്കുന്നുണ്ടെന്നതാണ് മാൾ അധികൃതർ പറയുന്ന ന്യായീകരണം. പക്ഷേ അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽനിന്ന് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ. കെ.എസ്.ആർ.ടി.സി. ടെർമിനലിൽ പാർക്കിങ് ഫീ പിരിക്കുന്നതിനും നോട്ടീസ് നൽകിയിട്ടുണ്ട്. അവർ അതിനു നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. കോർപ്പറേഷൻ അനുവദിച്ചതിൽ കൂടുതൽ തുക വാങ്ങുന്ന വണ്ടിത്താവളങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത പാർക്കിങ് ഫീ പിരിക്കുന്നതിനെതിരേ കൗൺസിലർ കെ.പി. രാജേഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ വിശദീകരണം.

Previous Post Next Post