പഴയ കോര്‍പറേഷന്‍ ഓഫീസ് ചരിത്രസ്മാരകമാക്കുന്നു



കോഴിക്കോട് : നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ കോർപറേഷന്‍ ഓഫീസ് കെട്ടിടം ചരിത്രസ്മാരകമാക്കി മാറ്റാന്‍ പദ്ധതി. പുരാവസ്തു-മ്യൂസിയം വകുപ്പുമായി സഹകരിച്ചാണ് കോര്‍പറേഷന്‍ ഓഫീസ് മ്യൂസിയമാക്കി മാറ്റാന്‍ തീരുമാനിച്ചത്.

വിശദമായ ഡിപിആര്‍ ഉടന്‍ തയാറാക്കും. മന്ത്രി അഹമ്മദ് ദേവര്‍കോവിലിൻ്റെ സാന്നിദ്ധ്യത്തില്‍ മേയറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കെട്ടിടത്തിന്‍റെ കാലപ്പഴക്കവും ചരിത്രപരമായ പ്രാധാന്യവും കണക്കിലെടുത്ത് ചരിത്രമ്യൂസിയമാക്കി മാറ്റുന്നതിനു മുന്നോടിയായി ചരിത്രകാരന്മാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേര്‍ക്കാനും ധാരണയായി. നഗരത്തിലെ കോംട്രസ്റ്റ് കെട്ടിടം പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനു നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.


മേയര്‍ ഡോ.ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി.​വേ​ണു , പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഇ. ​ദി​നേ​ശ​ന്‍ , കേ​ര​ള മ്യൂ​സി​യം പ്രോ​ജ​ക്ട് എ​ന്‍​ജി​നി​യ​ര്‍ എം.​മോ​ഹ​ന​ന്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സി.​പി.​മു​സാ​ഫ​ര്‍ അ​ഹ​മ്മ​ദ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​ദി​വാ​ക​ര​ന്‍ , ന​ഗ​രാ​സൂ​ത്ര​ണ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ൻ കൃ​ഷ്ണ​കു​മാ​രി, നി​കു​തി അ​പ്പീ​ല്‍ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​കെ.​നാ​സ​ര്‍, കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​യു.​ബി​നി , എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ.​പി.​ര​മേ​ഷ്, മു​ന്‍ മേ​യ​ര്‍ ടി.​പി.​ദാ​സ​ന്‍‌, മു​ന്‍ എം​എ​ല്‍​എ എ.​പ്ര​ദീ​പ് കു​മാ​ര്‍,ന​ഗ​ര​സ​ഭാ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍‌, പു​രാ​വ​സ്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Previous Post Next Post