യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിതാമരശ്ശേരി: പള്ളിപ്പുറത്ത് വാടക വീട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ്ര കരുപാറ സ്വദേശി വേലായുധന്റെ മകന്‍ വിപിന്‍(20) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. വിപിന്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തായ യുവതി വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇംക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

Previous Post Next Post