ഗതാഗതം നിയന്ത്രണംകോഴിക്കോട്:ജില്ലയിലെ പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ റോഡില്‍ പാവങ്ങാട് മുതല്‍ പുറക്കാട്ടിരി പാലം വരെ ബി.എം/ബിസി പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 20  മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

കോഴിക്കോട് ഭാഗത്ത് നിന്നും പാവങ്ങാട് വഴി കുറ്റ്യാടി, ഉള്ള്യേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇതേ റോഡിലൂടെയും കുറ്റ്യാടി, ഉള്ള്യേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൂളാടികുന്ന് ജംഗ്ഷനില്‍ നിന്നും എന്‍.എച്ച് ബൈപ്പാസ് വഴിയും പോവണം.


Previous Post Next Post