എ.എ.വൈ അന്ത്യോദയ അന്നയോജന കാര്‍ഡ് (മഞ്ഞകാര്‍ഡ്)- കാര്‍ഡ് ഒന്നിന് പുഴുക്കലരി 20 കി.ഗ്രാം, കുത്തരി അഞ്ച് കി.ഗ്രാം, പച്ചരി അഞ്ച് കി.ഗ്രാം ആകെ 30 കി.ഗ്രാം അരിയും നാല് കി.ഗ്രാം ഗോതമ്പ് സൗജന്യമായും ഒരു പായ്ക്കറ്റ് ആട്ട 6 രൂപയ്ക്കും, ഒരു കി.ഗ്രാം പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും, ഒരു കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
പി.എച്ച്.എച്ച് മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്)- കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരി (പച്ചരി ഒരു കി.ഗ്രാം, പുഴുക്കലരി മൂന്ന് കി.ഗ്രാം) ഗോതമ്പ് ഒരു കിലോയും ലഭിക്കും. അരിയും, ഗോതമ്പും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ ലഭിക്കും. ആകെ കാര്‍ഡിന്റെ അംഗത്തിന് ആനുപാതികമായി അനുവദിക്കുന്ന ഗോതമ്പിന്റെ ആകെ അളവില്‍ നിന്നും ഒരു കിലോ കുറച്ച് അതിന് പകരം ഒരു പായ്ക്കറ്റ് ആട്ട എട്ട് രൂപയ്ക്ക് ലഭിക്കും. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും, ഒരു കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
എന്‍.പി.എസ് പൊതുവിഭാഗം സബ്‌സിഡി-കാര്‍ഡിലെ ഓരോ അംഗത്തിനും ഒരു കിലോ പച്ചരിയും ഒരു കിലോ പുഴുക്കലരിയും നാല് രൂപ നിരക്കില്‍ ലഭിക്കും. താലൂക്കിലെ സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ഒരു കിലോ മുതല്‍ നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിയ്ക്കും.
എന്‍.പി.എന്‍.എസ് പൊതുവിഭാഗം- കാര്‍ഡ് ഒന്നിന് മൂന്ന് കി.ഗ്രാം പച്ചരിയും രണ്ട് കി.ഗ്രാം പുഴുക്കലരിയും (ആകെ 5 കി.ഗ്രാം) അരി 10.90 രൂപ/കി.ഗ്രാം നിരക്കില്‍ ലഭിക്കും. ലഭ്യതയ്ക്കും സ്റ്റോക്കിനും അനുസരണാര്‍ത്ഥം ഒരു കി.ഗ്രാം മുതല്‍ നാല് കി.ഗ്രാം വരെ കി.ഗ്രാമിന് 17 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് ലഭിക്കും.
Tags:
Ration