കോഴിക്കോട്: ഇരുപതുരൂപ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്ന (സുഭിക്ഷ) പദ്ധതിയിൽ ഓരോ നിയോജകമണ്ഡലത്തിലും ഒരു ഹോട്ടൽവീതം തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതുപ്രകാരം ഹോട്ടൽ മേഖലയിൽ പ്രവൃത്തിപരിചയമുള്ള കുടുബശ്രീ യൂണിറ്റുകൾ, സന്നദ്ധസംഘടനകൾ, സർക്കാരിതര സംഘടനകൾ, സഹകരണസംഘകൾ എന്നിവർക്ക് ഹോട്ടൽ തുടങ്ങാൻ അവസരം. പ്രാരംഭചെലവുകൾക്കായി ഓരോ ഹോട്ടലിനും പരമാവധി 10 ലക്ഷംരൂപവരെയും ഹോട്ടലിന്റെ തുടർനടത്തിപ്പിനുള്ള ചെലവുകളും അനുവദിക്കും. കൈകാര്യച്ചെലവായി ഓരോ ഊണിനും അഞ്ചുരൂപ സർക്കാർ നൽകും.
താത്‌പര്യമുള്ളവർക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലോ സിറ്റി റേഷനിങ് ഓഫീസുകളിലോ ജില്ലാ സപ്ലൈ ഓഫീസിലോ അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2370655.