പൊക്കുന്ന് മലയിൽ വെറ്റിനറി യൂനിവേഴ്സിറ്റി റീജിയണൽ റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്റർ: മന്ത്രിമാർ യോഗം ചേർന്നു


കോഴിക്കോട്:എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കാക്കൂര്‍ പൊക്കുന്ന്മലയില്‍ വെറ്റിനറി യൂനിവേഴ്‌സിറ്റി റീജിയണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍ (VURRTC) ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബഹു. മൃഗ സംരക്ഷണ വകുപ്പുമന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. 

ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കാക്കൂര്‍ പഞ്ചായത്തില്‍ ക്യാമ്പ് ഓഫീസ് തുറക്കുന്നതിനും സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നതിനും തീരുമാനമെടുത്തു. ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കോഴിക്കോട് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചു വരുന്നു. 

യോഗത്തില്‍ കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.എം.ആര്‍. ശശീന്ദ്രനാഥ്, രജിസ്ട്രാര്‍ ഡോ. പി.സുധീര്‍ ബാബു ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Previous Post Next Post