ബാലുശ്ശേരി മണ്ഡലത്തിൽ റോഡ് നവീകരണത്തിന് 1.05 കോടി


ബാലുശ്ശേരി: മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന 14 ഗ്രാമീണറോഡുകൾ നവീകരിക്കുന്നതിന് 1.05 കോടി രൂപയുടെ ഭരണാനുമതിയായി. ഒമ്പതു പഞ്ചായത്തുകളിലായിവരുന്ന റോഡുകൾക്ക് റവന്യൂവകുപ്പാണ് ഫണ്ടനുവദിച്ചത്. വൈകുണ്ഡം-മഞ്ഞപ്പുഴ റോഡ് (ബാലുശ്ശേരി പഞ്ചായത്ത്), കാവുന്തറ പി.എച്ച്.സി.-കാഞ്ഞൂര് താഴെ റോഡ് (നടുവണ്ണൂർ), കൊടശ്ശേരി-കണ്ണിപ്പൊയിൽ റോഡ് (അത്തോളി), ചെറുക്കാട്-മൊട്ടന്തറ റോഡ് (കായണ്ണ), കന്നൂർ-ചിറ്റാരിക്കടവ് റോഡ് (ഉള്ളിയേരി), ചൊവ്വരിപ്പാറ അങ്കണവാടി-ചോയിമഠത്തിൽ പൊയിൽ റോഡ് (പനങ്ങാട്്), കുന്നുമ്മൽ താഴെ-കോവിലകം താഴെ-താഴത്ത്കടവ് റോഡ് (കോട്ടൂർ), കൂരാച്ചുണ്ട്-വട്ടച്ചിറ റോഡ് (കൂരാച്ചുണ്ട്), നീറ്റോറ കോളനി റോഡ് (ഉണ്ണികുളം), വലിയവീട്ടിൽതാഴെ റോഡ് (ഉള്ളിയേരി), കല്ലിടുക്കിൽ-കരിന്താറ്റിൽ റോഡ് (പനങ്ങാട്), ചെടിക്കുളം-നരയംകുളം റോഡ് (കോട്ടൂർ), പറമ്പിൻമുകളിൽ -കാരാട്ടുപാറ റോഡ് (ബാലുശ്ശേരി), കാവിൽ-തുരുത്തിമുക്ക് റോഡ് (നടുവണ്ണൂർ) എന്നിവയ്ക്കാണ് ഒന്നാംഘട്ടത്തിൽ ഫണ്ട് അനുവദിച്ചിട്ടുള്ളത്.


Previous Post Next Post