അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍; കാലിക്കറ്റിന് കിരീടം


കോതമംഗലം: അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ വോളിബോളിലും വനിതാ ബേസ് ബോളിലും ചാമ്പ്യൻമാരായതിന് പിന്നാലെ കോഴിക്കോട് സർവകലാശാലയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി. കോതമംഗലത്ത് നടക്കുന്ന അന്തർ സവർവകലാശാല പുരുഷ ഫുട്ബോളിൽ കോഴിക്കോട് സർവകാലാശ ചാമ്പ്യൻമാരായി.

ഫൈനലിൽ പഞ്ചാബിലെ സാന്റ് ബാബ ബാഗ് സിങ് സർവകലാശാലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. നിസാമുദ്ദീൻ, സഫ്നീദ് എന്നിവരാണ് ഗോൾ നേടിയത്.

നേരത്തെ എംജി സർവകലാശാലയെ ഒരൊറ്റ ഗോളിന് തോൽപ്പിച്ചാണ് കാലിക്കറ്റ് ഫൈനലിലെത്തിയത്. നിസാമുദ്ദീനായിരുന്നു സെമിയിലെ ഗോൾ സ്കോറർ.


Previous Post Next Post