കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ എന്‍.തേജ്‌ലോഹിത് റെഡ്ഢി. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കില്ല. പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കും. കോഴിക്കോട് ബീച്ചില്‍ ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കും. ആവശ്യമെങ്കില്‍ ബീച്ചില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.അവധി ദിവസമായ ഇന്നലെ ബീച്ചില്‍ വന്‍ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.
പൊതുഗതാഗതങ്ങളില്‍ തിരക്ക് കൂട്ടിയുള്ള യാത്ര അനുവദിക്കില്ല. ബസുകളില്‍ നിന്ന് യാത്രചെയ്യുന്നതും അനുവദിക്കില്ലെന്നും പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണിപ്പോള്‍. കൂടാതെ ഒമിക്രോണ്‍ സാമൂഹ്യ വ്യാപനവും ജില്ലയില്‍ നടന്നിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയ 30 ഓളം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നുവന്നവരുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Tags:
Covid 19