കരിയാത്തുംപാറ ടൂറിസം സെൻറർ നാളെ മുതൽ തുറന്നുകൊടുക്കുന്നു.കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ നാളെ മുതൽ പൊതു ജനങ്ങൾക്കായി തുറന്ന് നൽകുന്നു.

മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത് . കക്കയത്തെ നീരൊഴുക്കുള്ള പുഴയോരവും മനോഹരമായ പുൽത്തകിടിയും ,മലനിരകളും ഇവിടുത്ത മനോഹരമായ കാഴ്ചകളാണ്.പുഴയിൽ ഉണ്ടാവുന്ന നിരന്തരമായ അപകടം കാരണം കുറച്ചുമാസങ്ങളായി കരിയാത്തുംപാറ അടച്ചിട്ടതായിരുന്നു.
ഇപ്പോൾ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയാണ് വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നത്.
Previous Post Next Post