റോഡുകളുടെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം


കോഴിക്കോട് : ജില്ലയിൽ നിർമ്മാണവും നവീകരണവും നടക്കുന്ന റോഡുകളുടെ പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്ന് ജില്ലാവികസന സമിതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. മഴയ്ക്ക് മുമ്പ് പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി രണ്ട് മാസത്തിനകം പൂർത്തീകരിക്കാൻ ജില്ലാകളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നിർദ്ദേശം നൽകി. 

തിരുവമ്പാടി വില്ലേജിലെ പാമ്പിഴഞ്ഞ പാറയിൽ 53 കുടുംബങ്ങൾക്ക് നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി പട്ടയം നൽകുന്നതിന് തീരുമാനമായതായി ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. എം.എൽ.എമാരായ ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ്കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കെ.എം. സച്ചിൻദേവ്, സബ്കളക്ടർ ചെൽസാസിനി, പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ തുടങ്ങിയവർ പങ്കെടുത്തു.


Previous Post Next Post