കുമ്മങ്ങോട്ട് താഴം-പന്തീർപാടം-തേവർകണ്ടി റോഡ് നവീകരണം തുടങ്ങി


കുന്ദമംഗലം: എലത്തൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട കുമ്മങ്ങോട്ട് താഴം-പണ്ടാരപറമ്പ്-പന്തീർപാടം റോഡിന്റെയും പന്തീർപാടം-തേവർകണ്ടി റോഡിന്റെയും നവീകരണപ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. പണ്ടാരപ്പറമ്പ് പാലം പരിസരത്ത് നടത്തിയ പരിപാടിയില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എല്‍.എ സ്വാഗതം പറഞ്ഞു.

2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച മൂന്നു കോടി രൂപ ചെലവിലാണ് പന്തീര്‍പാടം- തേവര്‍കണ്ടി റോഡ് നവീകരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഈ റോഡ് ദേശീയപാത 766നെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഷ്കരണ പ്രവൃത്തികള്‍ നടത്തിവരുന്ന താമരശ്ശേരി-വരിട്ട്യാക്കില്‍-സി.ഡബ്ല്യൂ.ആര്‍.ഡി.എം റോഡുമായാണ് ബന്ധിപ്പിക്കുന്നത്. 6.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ കുമ്മങ്ങോട്ട്താഴം- പണ്ടാരപ്പറമ്പ-പന്തീര്‍പാടം റോഡ് കുന്ദമംഗലം, എലത്തൂര്‍ നിയോജക മണ്ഡലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. ദേശീയപാത 766ല്‍ പന്തീര്‍പാടം ജങ്ഷനില്‍നിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്. പ്രവൃത്തിയില്‍ പന്തീര്‍പാടം ജങ്ഷനില്‍ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുന്ന പദ്ധതികൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജി പുൽകുന്നുമ്മൽ, എ. സരിത, ജില്ല പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ എൻ. ഷിയോലാൽ, ടി.കെ. മീന, ഗ്രാമപഞ്ചായത്ത് മെംബർമാരായ പി.വി. സിന്ധു, കെ. മോഹൻദാസ്, പി. ശശികല, സജിത ഷാജി, കെ. ചന്ദ്രൻ, എം. മുഹമ്മദ് ഹനീഫ, ടി.പി. സുരേഷ്, എം.കെ. മോഹൻദാസ്, ജനാർദനൻ കളരിക്കണ്ടി, എം.പി. കേളുക്കുട്ടി, കെ.പി. ചന്ദ്രൻ, അരവിന്ദാക്ഷൻ, മുനീർ വട്ടക്കണ്ടി, വി.കെ. ഹാഷിം, ഇ.ജി. വിശ്വപ്രകാശ് എന്നിവർ സംസാരിച്ചു.

Previous Post Next Post