ചെന്നൈ എഗ്‌മൂർ, പരശുറാം എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിൽ വൻ മാറ്റം


കോഴിക്കോട്∙ നാഗർകോവിൽ– മംഗളൂരു പരശുറാം എക്സ്പ്രസിന്റെയും(16650) ചെന്നൈ എഗ്‌മൂർ– മംഗളൂരു എക്സ്പ്രസിന്റെയും (16159) സമയക്രമത്തിൽ വലിയ മാറ്റം വരുത്തി റെയിൽവേ. മാർച്ച് 2 മുതലാണ് പുതിയ സമയക്രമം നടപ്പാക്കുന്നത്.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു പരശുറാം എക്സ്പ്രസ് പുറപ്പെടുന്ന സമയത്തിൽ ഒരു മണിക്കൂറിലേറെ വ്യത്യാസമാണ് വരുന്നത്. ഷൊർണൂർ ഭാഗത്തു നിന്നു വൈകിട്ട് 4.25ന് സ്റ്റേഷനിൽ എത്തിച്ചേരുന്ന ട്രെയിൻ കണ്ണൂർ ഭാഗത്തേക്കു 5നു പുറപ്പെടുന്ന രീതിയിലാണ് പുതിയ സമയക്രമം.

അരമണിക്കൂറോളം സ്റ്റേഷനിൽ ട്രെയിൻ പിടിച്ചിടും. നിലവിൽ വൈകിട്ട് 3.42ന് എത്തിച്ചേരുന്ന ട്രെയിൻ 3.45നു സ്റ്റേഷൻ വിടുന്ന രീതിയിലാണ് ഓടുന്നത്.‌ ട്രെയിൻ നാഗർകോവിൽ നിന്നു പുറപ്പെടുന്നതു മുതൽ ഷൊർണൂർ വരെ പഴയ സമയക്രമമാണ് പാലിക്കുന്നത്. ഷൊർണൂർ മുതൽ മംഗളൂരു വരെയുള്ള ഭാഗത്തു മാത്രമാണ് സമയവ്യത്യാസം വരുത്തിയിരിക്കുന്നത്. അതിൽതന്നെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് വലിയ വ്യത്യാസമുള്ളത്.


കോഴിക്കോട്ടു നിന്ന് ഓഫിസുകളിലെ ജോലി കഴിഞ്ഞു പോകുന്നവർക്ക് സൗകര്യപ്രദമായ രീതിയിലാണ് പുതിയ സമയക്രമീകരണം. എന്നാൽ, ഈ ട്രെയിനിൽ തൃശൂരിൽ നിന്നു കോഴിക്കോട്ടേക്ക് എത്തണമെങ്കിൽ പുതിയ സമയപ്രകാരം 4 മണിക്കൂറെടുക്കും. ഫറോക്കിൽ നിന്നു കോഴിക്കോട് സ്റ്റേഷനിലെത്തണമെങ്കിലും ഒരു മണിക്കൂർ എടുക്കുന്ന സ്ഥിതിയാണ്! കോഴിക്കോട്ടു നിന്ന് 5ന് പുറപ്പെടുന്ന ട്രെയിൻ 6.35ന് കണ്ണൂരിൽ എത്തിച്ചേരും.

അതേസമയം ചെന്നൈ എഗ്‌മൂർ എക്സ്പ്രസ് 2 മണിക്കൂർ നേരത്തേ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. പുതിയ സമയക്രമം പ്രകാരം ഉച്ചയ്ക്കു 2.55ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന ട്രെയിൻ 3ന് പുറപ്പെടും. നിലവിൽ വൈകിട്ട് 5നാണ് ഈ ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നത്. ട്രെയിനുകളുടെ സമയമാറ്റത്തിന്റെ കാരണം റെയിൽവേ കൃത്യമായി വിശദീകരിക്കുന്നില്ല.

പുതിയ സമയം

പരശുറാം എക്സ്പ്രസ്: 
  • ഷൊർണൂർ (ഉച്ചക്ക് 2:00), 
  • പട്ടാമ്പി (2:23), 
  • കുറ്റിപ്പുറം (2:41), 
  • തിരൂർ (2:55), 
  • താനൂർ (3:04), 
  • പരപ്പനങ്ങാടി (3:11), 
  • ഫറോക് (3:31), 
  • കോഴിക്കോട് (4:25), 
  • കൊയിലാണ്ടി (5:18), 
  • വടകര (5:36), 
  • മാഹി (6:03), 
  • തലശേരി (6:13), 
  • കണ്ണൂർ (6:35), 
  • കണ്ണപുരം (6:52), 
  • പയങ്ങാടി (7:01), 
  • പയ്യന്നൂർ (7:14), 
  • നീലേശ്വരം (7:35), 
  • കാഞ്ഞങ്ങാട് (7:45), 
  • കാസർകോട് (8:05), 
  • മംഗളൂരു (9:15).

എഗ്ലൂർ എക്സ്പ്രസ്: 
  • പാലക്കാട് ജംഗ്ഷൻ (11:30), 
  • ഒറ്റപ്പാലം (11:58), 
  • ഷൊർണൂർ (12:30), 
  • പട്ടാമ്പി (12:49), 
  • കുറ്റിപ്പുറം (13:09), 
  • തിരൂർ (13:43), 
  • താനൂർ (13:54), 
  • പരപ്പനങ്ങാടി (14:04), 
  • കടലുണ്ടി (14:14), 
  • ഫറോക് (14:24), 
  • കോഴിക്കോട് (14:55), 
  • കൊയിലാണ്ടി (15:19), 
  • വടകര (15:39),
  • മാഹി (15:52), 
  • തലശേരി (16:03), 
  • കണ്ണൂർ (16:35),
  • കണ്ണപുരം (16:54), 
  • പയങ്ങാടി (17:02), 
  • പയ്യന്നൂർ (17:08), 
  • ചെറുവത്തൂർ (17:19), 
  • നീലേശ്വരം (17:29), 
  • കാഞ്ഞങ്ങാട് (17:38), 
  • കോട്ടിക്കുളം (17:53), 
  • കാസർകോട് (18:04), 
  • കുമ്പള (18:13), 
  • മഞ്ചേശ്വരം (18:28),
  • മംഗളൂരു (19:15).
Previous Post Next Post