മുക്കം നഗര സൗന്ദര്യവത്ക്കരണം: പ്രവൃത്തിയാരംഭിച്ചു


മുക്കം: മുക്കം നഗര സൗന്ദര്യവത്ക്കരണ പ്രവൃത്തിക്ക് തുടക്കമായി. ആലിൻചുവടിനു സമീപത്തു നിന്ന് പി.സി.റോഡ് വരെ ഇൻ്റർലോക്കിടുന്നതിൻ്റെ ഭാഗമായുള്ള പ്രാഥമിക പ്രവൃത്തിയാണ് ഇന്ന് ആരംദിച്ചത്.

മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൾപ്പെടെയുള്ളവർ പണി നടക്കുന്നിടത്ത് സന്ദർശനം നടത്തി.ഈ ജോലി പൂർത്തിയാകുന്നതോടെ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്ര റോഡിനു സമീപത്തു നിന്നും ആലിൻ ചുവടിനു ചുറ്റുഭാഗവും ഇൻ്റർലോക്ക് പതിക്കുന്ന ജോലി ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.

സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായുള്ള പ്രവൃത്തി ഇഴഞ്ഞു നീങ്ങി വ്യാപാരികൾക്കും യാത്രികർക്കും പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതി ഉയർന്നു വരുന്നതിനിടെയാണ് രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്.


Previous Post Next Post