ഇലക്ട്രിക് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നു..



തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ വിവിധയിടങ്ങളിൽ കെ.എസ്.ഇ.ബി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. മണ്ഡലം  എം.എൽ.എ ലിൻ്റോ ജോസഫ് സോഷ്യൽ മീഡിയ വഴിയാൺ ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. മുക്കത്ത് പുതിയ ബസ് സ്റ്റാന്റിലും അഗസ്ത്യൻമുഴിയിൽ മിനി സിവിൽ സ്റ്റേഷന് എതിർ വശവും തിരുവമ്പാടിയിൽ പുന്നക്കൽ റോഡിന് സമീപവും കോടഞ്ചേരിയിൽ ബസ് സ്റ്റാന്റിലുമായാണ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുക.ഈങ്ങാപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപം ചാർജിംഗ് സ്‌റ്റേഷനും സ്ഥാപിക്കും.


Previous Post Next Post