കൊവിഡ് വ്യാപനത്തില്‍ കുറവ്; സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിൻവലിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ അനുവദിച്ച വര്‍ക്ക് ഫ്രം ഹോമാണ് പിന്‍വലിച്ചത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് നടപടി. സ്ഥാപനങ്ങള്‍, കളക്ടര്‍മാര്‍, വിവിധ വകുപ്പുകള്‍ എന്നിവയ്ക്ക് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കി. കൊവിഡ് വ്യാപനം കുറയുകയും സ്കൂളുകള്‍ പൂര്‍ണ്ണമായി തുറക്കാന്‍ പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി


Previous Post Next Post