എസ്.എസ്.എല്‍.സി പരീക്ഷ നാളെ മുതല്‍; ജില്ലയില്‍ 43,803 പേര്‍ പരീക്ഷയെഴുതും


കോഴിക്കോട്: ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് നാളെ  തുടക്കമാകും. ജില്ലയില്‍ 43,803 പേരാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 43,743 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളും 60 പേര്‍ പ്രൈവറ്റ് രജിസ്‌ട്രേഷനുമാണ്. 

വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ പരീക്ഷയെഴുതുന്നത്. 62 കേന്ദ്രങ്ങളിലായി 15,654 പേരാണ് ഇവിടെ പരീക്ഷക്കെത്തുന്നത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 60 കേന്ദ്രങ്ങളിലായി 15,423 പേരും കോഴിക്കോട് 65 ഇടങ്ങളിലായി 12,726 പേരും പരീക്ഷയെഴുതും.


ഏപ്രിൽ 29 ന് തിയറി പരീക്ഷകൾ അവസാനിക്കും. മേയ് 3 മുതൽ 10 വരെയാണ് ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ.
Previous Post Next Post