അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു



തിരുവമ്പാടി:അരിപ്പാറ വെള്ളചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു. വടകര കോട്ടാക്കൽ ബീച്ച് സൽസബീൽ (18) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് ഒരുമണിയോടെ പ്ലസ് ടു വിദ്യാർത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്.

സൽസബീൽ



വെള്ളചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയിൽ പാറയിൽ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓമശ്ശേരി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് മരിക്കുകയായിരുന്നു.
Previous Post Next Post