കിനാലൂര്‍ മങ്കയത്തും, കട്ടിപ്പാറ കരിഞ്ചോലയിലും വന്‍ തീ പിടുത്തം


കട്ടിപ്പാറ: കരിഞ്ചോലയിലും കിനാലൂര്‍ മങ്കയത്തും വന്‍ തീ പിടുത്തം. സ്വകാര്യ ഭൂമിയിലാണ് തീപ്പിടുത്തം ഉണ്ടായത്.

മങ്കട മലയില്‍ ഏക്കര്‍ കണക്കായ പ്രദേശത്താണ് തീ പടര്‍ന്നത്. നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തി തീ അണക്കാന്‍ ശ്രമിക്കുന്നു. 


വാഹനം എത്തിപ്പെടാത്തതിനാല്‍ തീ പടരുകയാണ്. വീടുകളിലേക്ക് തീ എത്താതിരിക്കാന്‍ ഫയര്‍ ഫോഴ്സ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കരിഞ്ചോല മലക്ക് എതിരവശത്തുള്ള സ്വകാര്യ ഭൂമിയിലാണ് തീ പിടിത്തമുണ്ടായത്. കാടു പിടിച്ചു കിടക്കുന്ന പ്രദേശത്തെ തീ അണക്കാന്‍ മുക്കത്തു നിന്നും ഫയര്‍ഫോഴ്സ് എത്തി.

കടപ്പാട്. നാട്ടു വാർത്ത.
Previous Post Next Post