തിരുവനന്തപുരം: വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നയം വെള്ളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചേക്കും. തോട്ടങ്ങളിൽ ഫലവർഗങ്ങൾ ഉത്പാദിപ്പിച്ച് വൈനും മറ്റു മൂല്യവർധിത ഉത്പന്നങ്ങളും നിർമിക്കാനാണ് പദ്ധതി.
ക്ഷേമപെൻഷൻ 1600 രൂപയിൽനിന്ന് 1700 രൂപയാക്കാൻ സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ പൂർണബജറ്റാണ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. കഴിഞ്ഞവർഷം മുൻ സർക്കാരിന്റെ അവസാനവർഷത്തെ ബജറ്റിലെ തിരുത്തലുകളാണ് മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്.
Tags:
Budget