ബജറ്റ് പ്രസംഗം അവസാനിച്ചു; പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽതിരുവനന്തപുരം: സംസ്ഥാനം തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ മൂലവും കൊവിഡിനെ തുടർന്നും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളർച്ച മുൻനിർത്തിയുള്ള വമ്പൻ പ്രഖ്യാപനങ്ങളാണ് കെഎൻ ബാലഗോപാലിന്റെ ബജറ്റിൽ ഉണ്ടായത്.

കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ


 • ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി
 • വിലക്കയറ്റം നേരിടാൻ - 2000 കോടി
 • ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
 • സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി
 • സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
 • തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി
 • 140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി


 • മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി
 • ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
 • ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
 • ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
 • കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി
 • വർക്ക് നിയർ ഹോം പദ്ധതി - 50 കോടി
 • നാല് സയൻസ് പാർക്കുകൾ - 1000 കോടി
 • ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
 • മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
 • അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി
 • പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
 • റബ്ബർ സബ്സിഡി - 500 കോടി
 • 2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
 • ഫെറി ബോട്ടുകൾ സോളാറാക്കും
 • വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
 • ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി
 • ശുചിത്വ സാഗരം പദ്ധതി - 10 കോടി
 • പരിസ്ഥിതി ബജറ്റ് 2023 മുതൽ
 • നെൽകൃഷി വികസനം - 76 കോടി
 • നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
 • തിര സംരക്ഷണം - 100 കോടി
 • മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി


 • കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി
 • ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി
 • ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി
 • ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
 • ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
 • സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
 • ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
 • സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ
 • ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി
 • കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
 • തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി
 • പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു
 • പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി
 • കെഎസ്ആർടിസിക്ക് 1000 കോടി രൂപ
 • കെഎസ്ആർടിസിക്ക് 50 പെട്രോൾ പമ്പ്സി
 • ൽവർ ലൈൻ പദ്ധതി - ഭൂമി ഏറ്റെടുക്കാൻ 2000 കോടി
 • ശബരിമല എയർപോർട്ട് - 2 കോടി
 • ടൂറിസം മാർക്കറ്റിംഗിന് - 81 കോടി
 • കാരവൻ പാർക്കുകൾക്ക് - 5 കോടിചാമ്പ്യൻസ് ബോട്ട് റേസ് 12 സ്ഥലങ്ങളിൽ
 • സമുദ്ര വിനോദ സഞ്ചാരത്തിന് - 5 കോടി
 • സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങും
 • പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം - 70 കോടി
 • ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് - 15 കോടി
 • ഓപ്പൺ സർവ്വകലാശാല കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
 • ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് - 2 കോടി
 • ആരോഗ്യമേഖലയ്ക്ക് 2629.33 കോടി
 • പൊതുജനാരോഗ്യത്തിന് - 288 കോടി


 • ആർസിസിയെ സംസ്ഥാന ക്യാൻസർ സെൻററായി വികസിപ്പിക്കും
 • കൊച്ചി ക്യാൻസർ സെന്ററിനെ അപെക്സ് സെന്ററാക്കും
 • മെഡിക്കൽ കോളേജുകൾക്ക് - 250 കോടി
 • തദ്ദേശ സ്ഥാപനങ്ങൾക്ക് - 12913 കോടി
 • ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ - 100 കോടി
 • ലൈഫ് വഴി 106000 വീടുകൾ
 • എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ - 10 കോടി
 • യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനസഹായം - 10 കോടി
 • പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
 • ട്രാൻസ്ജെന്റർമാരുടെ മഴവില്ല് പദ്ധതിക്ക് - അഞ്ച് കോടി
 • വയോമിത്രം പദ്ധതിക്ക് - 27 കോടി
Previous Post Next Post