ഇരുവഴിഞ്ഞിപ്പുഴയിൽ കയാക്കിംഗിന് തുടക്കമായി


മുക്കം:ലോകത്ത് ഏറ്റവും ജനപ്രിയമായ ജലകായിക വിനോദ പരിപാടികളിൽ ഒന്നായ കയാക്കിംഗിന് മുക്കത്ത് ഇരുവഴിഞ്ഞിയിൽ തുടക്കമായി.ജല കായിക വിനോദങ്ങളെ ജനകീയമാക്കാൻ രൂപീകരിച്ച ക്ലബ്ബ് റിവേക്കയുടെ ആഭിമുഖ്യത്തിലാണ് കയാക്കിംഗ് ആരംഭിച്ചത്.


കാരശേരി ചോണാട് പുഴയോരത്ത് നടന്ന ചടങ്ങിൽ കാരശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.പി. സ്മിതക്ക് തുഴ കൈമാറി എംഎൽഎ ലിൻഡോ ജോസഫ്  ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സത്യൻ മുണ്ടയിൽ,റഫീഖ് ചോണാട്,ടി.എം ജാഫർ , ഹാമിദലി , ഉബൈസ് ചോണാട് എന്നിവർ സംബന്ധിച്ചു.
Previous Post Next Post