ഉത്സവകാലത്തിലേക്ക് മിഠായിത്തെരുവ്; പ്രതാപം വീണ്ടെടുക്കാന്‍ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ


കോഴിക്കോട്:കച്ചവടം ഉത്സവമാക്കാനൊരുങ്ങി കോഴിക്കോട് മിഠായി തെരുവിലെ വ്യാപാരികള്‍. മാര്‍ച്ച് 19 മുതല്‍ ജൂലായ് 16 വരെയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നിറംമങ്ങിയ മിഠായി തെരുവിന്‍റെ പ്രതാപകാലം വീണ്ടെടുക്കുകയാണ് ലക്ഷ്യം.


കോഴിക്കോടിന്‍റെ കച്ചവട തെരുവ് ഒരുത്സവ കാലത്തിന് തയ്യാറെടുക്കുകയാണ്. കോവിഡ് കാലം അടിച്ചേല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയാണ് മിഠായിതെരുവിലെ വ്യാപാരികള്‍. മാര്‍ച്ച് 19-ന് മന്ത്രി മുഹമ്മദ് റിയാസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. മെഗാ സമ്മാനങ്ങള്‍ നേടാന്‍ 250 രൂപ മുതലുള്ള എല്ലാ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ഉണ്ട്. കോഴിക്കോടിന്‍റെ തനത് രുചികളും കലാപരിപാടികളും ജനങ്ങളെ ആകര്‍ഷിക്കും. എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി 12 മണി വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ജൂലായ് 16-വരെയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍.
Previous Post Next Post