എളേറ്റിൽ വട്ടോളി നിയന്ത്രണം വിട്ട പിക്കപ്പ് വാൻ തെങ്ങിലിടിച്ച് ഒരാൾ മരിച്ചു.


എളേറ്റിൽ: എളേറ്റിൽ കാഞ്ഞിരമുക്കിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ തെങ്ങിലിടിച്ച് ഒരാൾ മരിച്ചു.പന്നൂർ തേൻ കുളങ്ങര കാവിൽ ചന്ദ്രൻ (63) ആണ് മരിച്ചത്.വാർപ്പുജോലിക്കുള്ള വസ്തുക്കളുമായി പോവുകയായിരുന്ന പിക്ക്അപ്പ് വാൻ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലെ തെങ്ങിൽ ഇടിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.

മരണപ്പെട്ട ചന്ദ്രൻ

ഇടിയുടെ ആഘാത്തിൽ ഇരു കാലുകളും വാഹനത്തിന്റെ ബോഡിക്കിടയിൽ കുടുങ്ങിയ ചന്ദ്രനെ നരിക്കുനിയിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് സേനയും, നാട്ടുകാരും ചേർന്ന് സ്‌പ്രെഡ്‌ഡർ, കട്ടർ, ചെയിൻ ബ്ലോക്ക് എന്നിവ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.ഉടനെ നാട്ടുകാർ ഏർപ്പെടുത്തിയ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post