കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്



തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശനി, ഞായർ ദിവസങ്ങളില്‍ ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂടു കൂടുക. മാര്‍ച്ച് 12, 13 തീയതികളില്‍ ഉയര്‍ന്ന താപനില, സാധാരണയില്‍ നിന്ന് 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.


വേനല്‍ ശക്തമാവുന്നതോടെ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത്തവണ ചൂടു കൂടുന്നതു നേരത്തെതയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രേഖപ്പെടുത്തിയത് 36 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ ദിവസങ്ങളില്‍ര ഇത് 30 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു

Previous Post Next Post