ജില്ലയിൽ പേരാമ്പ്ര, പനങ്ങാട്, കുന്ദമംഗലം എന്നിവിടങ്ങളിൽ ആധുനിക ശ്മശാനം സ്ഥാപിക്കാന്‍ പദ്ധതി


        
കോഴിക്കോട്: ജില്ലയിൽ പേരാമ്പ്ര, പനങ്ങാട്,   കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളിൽ ആധുനിക വൈദ്യുതി ശ്മശാനം സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. പിടിഎ റഹീം എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


സംസ്ഥാനത്ത് 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈദ്യുതി ശ്മശാനങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ ഇംപാക്ട് കേരള 11.44 കോടി രൂപയുടെ സാങ്കേതിക പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

Previous Post Next Post