
കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് ക്യാംപസിലെ വാഹന റേസിങ്ങിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കാർ കസ്റ്റഡിയിലെടുത്തു. ഉടമകളെ വിളിച്ചു വരുത്തുകയും ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പിഴ ചുമത്തും. വിദ്യാർത്ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചാണ് ക്യാംപസിൽ റേസിങ് നടന്നത്.
റേസിങ്ങിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു. പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ നടപടി എടുക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മോട്ടോർവാഹന വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കാർ കസ്റ്റഡിയിൽ എടുത്തത്.
വീഡിയോ കാണാം...👇