മുക്കം ടൗണിൽ ഭാഗിക ഗതാഗത നിരോധനം


മുക്കം:കുന്ദമംഗലം സെക്ഷനു കീഴില്‍ മുക്കം ടൗണ്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മുക്കം ടൗണിലും (എസ്.എച്ച്) എസ്.കെ റോഡിലും നാളെ (മാര്‍ച്ച് 26) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 


മുക്കം പി.സി ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ മുക്കം ബസ് സ്റ്റാന്റിനു സമീപത്തുള്ള റോഡ് വഴി പോകണം. 
Previous Post Next Post