മുക്കം ടൗണ്‍ പരിഷ്‌കരണ പ്രവൃത്തികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കും


മുക്കം:ടൗണ്‍ പരിഷ്‌കരണ പ്രവൃത്തികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കാന്‍ ലിന്റോ ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. 2019-20 സംസ്ഥാന ബജറ്റില്‍ 7.5 കോടി രൂപ അനുവദിച്ച് ആരംഭിച്ച പ്രവൃത്തിയില്‍ ടാറിംഗ്, ഇന്റര്‍ലോക്ക്, ലൈറ്റിംഗ്, ടൈല്‍ വിരിക്കല്‍, ഗാര്‍ഡനിംഗ് തുടങ്ങിയവയാണ് അവശേഷിക്കുന്നത്.


സംസ്ഥാന പാതയില്‍ വൈദ്യുതിപോസ്റ്റുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് ഏപ്രില്‍ 20 ന് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന തരത്തിലാണ് പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മീഡിയനുകളിലെ പൂന്തോട്ട പരിപാലനം മുക്കം നഗരസഭ നിര്‍വ്വഹിക്കുമെന്നും യോഗം തീരുമാനിച്ചു.
നഗരസഭ കൗണ്‍സിലര്‍ പ്രജിത പ്രദീപ്, റോഡ്സ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എക്‌സി. എഞ്ചിനീയര്‍ ജി.കെ വിനീത് കുമാര്‍, അസി. എഞ്ചിനീയര്‍ വിജകൃഷ്ണന്‍ വി, ഓവര്‍സിയര്‍ ജിനീഷ്, കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍ ബിന്ദു വി.പി തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post