കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ ബൈപ്പാസ് റോഡ് നിർമാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് ബാലുശ്ശേരി അസി.എൻജിനിയർ എ. പ്രിയ, ഓവർസിയർമാരായ എ.എം. സസ്ന, ഷെറീന എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കൂരാച്ചുണ്ട് -ബാലുശ്ശേരി റോഡിൽ എസ്.എച്ച് കോൺവെന്റിന് മുമ്പിൽനിന്ന് കൂരാച്ചുണ്ട് -പേരാമ്പ്ര റോഡിലേക്കാണ് നിർദിഷ്ട ബൈപ്പാസ് നിർമിക്കാനുദ്ദേശിക്കുന്നത്. 2014-ൽ ബൈപ്പാസ് റോഡിനായി സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും തുടർനടപടിയുണ്ടായിരുന്നില്ല. 65 സെന്റ് സ്വകാര്യഭൂമി ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്. കൂരാച്ചുണ്ട് അങ്ങാടിപ്പുഴയ്ക്ക് കുറുകെ പാലവും നിർമിക്കണം. ഭൂമിയുടെ പുതിയവില നിശ്ചയിച്ചതിനുശേഷം റോഡ്, പാലം എന്നിവയുടെ നിർമാണത്തിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കണം.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, അഗസ്റ്റിൻ കാരക്കട എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.