കോർപ്പറേഷൻ: 24 പദ്ധതികളുടെ ടെൻഡറിന് അംഗീകാരം


കോഴിക്കോട് : സാമ്പത്തികവർഷം അവസാനിക്കാറായ ഘട്ടത്തിൽ 24 പദ്ധതികളുടെ ടെൻഡറിന് കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. റോഡ്, അങ്കണവാടി നവീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികളുടെ ടെൻഡറിനാണ് അംഗീകാരം നൽകിയത്. അതേസമയം, പന്നിയങ്കര വാർഡിലെ മാനാരി തോട് നവീകരണപ്രവൃത്തി സി.പി.എം. ലോക്കൽസെക്രട്ടറിയുടെ ആവശ്യപ്രകാരം കോർപ്പറേഷൻ നിർത്തിവെച്ചുവെന്നാരോപിച്ച് യു.ഡി.എഫ്. കൗൺസിലർമാർ യോഗത്തിൽ ബഹളംവെച്ചു. പ്രവൃത്തി തീരാൻ 100 മീറ്റർ ബാക്കിയിരിക്കെയാണ് രണ്ടുവീട്ടുകാർക്ക് മാത്രമാണ് പ്രയോജനപ്പെടുകയെന്നുപറഞ്ഞ് തടസ്സപ്പെടുത്തിയതെന്ന് യു.ഡി.എഫ്. ആരോപിച്ചു. ഫെബ്രുവരി ആറിന് നടന്ന സർവകക്ഷിയോഗത്തിൽ പദ്ധതിയുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചതാണ്.



എന്നാൽ 22-ന് കോർപ്പറേഷൻ പൊതുമരാമത്ത് സമിതിയോഗം നടക്കുന്ന ദിവസമാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ വിളിച്ച് സി.പി.എം. നേതാവ് പ്രവൃത്തി നടത്തേണ്ടെന്ന് പറഞ്ഞതെന്നും കൗൺസിലർമാർ ആരോപിച്ചു. എന്നാൽ പ്രശ്നം പരിഹരിക്കുമെന്നും വെറുതെ ബഹളമുണ്ടാക്കേണ്ടെന്നും മേയർ ഡോ. എം. ബീനാ ഫിലിപ്പ് മറുപടി നൽകി. സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജൻ, പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, കെ. മൊയ്തീൻകോയ, കെ. നിർമല, എസ്.കെ. അബൂബക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ലൈഫ് ഭവനപദ്ധതിയിൽ 1195 ഗുണഭോക്താക്കൾപ്രവൃത്തി സി.പി.എം. നേതാവ് തടഞ്ഞെന്ന് പരാതി; കൗൺസിലിൽ ബഹളം കോഴിക്കോട് : ലൈഫ് ഭവനപദ്ധതിയിൽ 1195 ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് കൗൺസിൽ അംഗീകാരം നൽകി. അതിൽ 500 പേരാണ് രേഖകൾ സമർപ്പിച്ചത്. നേരത്തെ അപേക്ഷ നൽകിയവരുടെ കരട് പട്ടിക 15-ന് പ്രസിദ്ധീകരിക്കും. ഉൾപ്പെടാതെ പോയവർക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്. ഒന്നാംഘട്ട അപ്പീൽ സമർപ്പണം 22-ന് തുടങ്ങും.
Previous Post Next Post