താലൂക്ക് ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 1.12 കോടി രൂപയുടെ ഭരണാനുമതി


കൊയിലാണ്ടി: താലൂക്ക് ഹോമിയോ ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിനായി 1.12  കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ദേശീയ ആയുഷ് മിഷനു കീഴില്‍ സ്‌റ്റേറ്റ് ആന്വല്‍ ആക്ഷന്‍ പ്ലാന്‍ 2018-19 പ്രകാരം 75 ലക്ഷം രൂപയും നഗരസഭ ഫണ്ടില്‍നിന്നും 37 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പണിയുക. 


ഹെല്‍ത്ത് മിഷന്റെ മേല്‍നോട്ടത്തില്‍ എച്ച്.എല്‍.എല്‍ ആണ് നിര്‍മാണം ഏറ്റെടുത്തത്. പുതിയ കെട്ടിടത്തില്‍ ഒ.പി ബ്ലോക്ക്, പാലിയേറ്റീവ് വിഭാഗം എന്നിവയാണ് പ്രവര്‍ത്തിക്കുക.
Previous Post Next Post