കരിപ്പൂർ:സംസ്ഥാനത്തെ ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. 5274 പേര്‍ക്കാണ് ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.
ജനറല്‍ കാറ്റഗറിയില്‍ 8861 പേരും ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ 1694 പേരും ഉള്‍പ്പെടെ 10,565 അപേക്ഷകരാണ് സംസ്ഥാനത്ത് ഇത്തവണ ഹജ്ജിനുണ്ടായത്. ആകെ അപേക്ഷകരില്‍ നിന്ന് 3580 പേരെ നറുക്കെടുപ്പിലൂടെയും ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ നിന്ന് 1694 പേരെ നറുക്കെടുപ്പില്ലാതെയും തെരഞ്ഞെടുത്തു.
5274 പേരെയാണ് നറുക്കെടുപ്പിലൂടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി തെരഞ്ഞെടുത്തത്. നറുക്കെടുപ്പില്‍ അവസരം ലഭിക്കാത്തവര്‍ക്കായി വീണ്ടും നറുക്കെടുത്ത് 500 പേരുടെ വെയ്റ്റിംഗ് ലിസ്റ്റ് തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ സീനിയോറിറ്റി പരിഗണിച്ച് ഒഴിവുവരുന്ന സീറ്റില്‍ ഹജ്ജിന് അവസരം ലഭിച്ചേക്കും. സംസ്ഥാനത്ത് ഇത്തവണ മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം ഹജ്ജ് തീര്‍ത്ഥാടകരുള്ളത്. ജില്ലയില്‍ നിന്നുള്ള 1735 പേര്‍ക്കാണ് അവസരം ലഭിച്ചത്.
Tags:
Trending