ഫ്ലോട്ടിങ്‌ ബ്രിഡ്ജ് വീണ്ടും

അറ്റകുറ്റപണിക്കു ശേഷം ബ്രിഡ്ജ് കടലിലേക്ക് ഇറക്കാനുള്ള ശ്രമത്തിലേർപ്പെട്ട തൊഴിലാളികൾ

ബേപ്പൂർ: കാലാവസ്ഥ മോശമായതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ബേപ്പൂരിലെ ഫ്ലോട്ടിങ്‌ ബ്രിഡ്ജ് പ്രവർത്തനം ഇന്ന് രാവിലെ പത്തുമണി മുതൽ പുനരാരംഭിച്ചു . 
ന്യൂന മർദ്ദത്തിന്റെ ഭാഗമായുള്ള കാലാവസ്ഥാ മുന്നറിയിപ്പിനൊപ്പം കടൽ പ്രക്ഷുബ്‌ധമായി തിരമാലകൾ തീരത്തേക്ക് ഇരച്ചുകയറിയതിനെ തുടർന്ന് ഫ്ലോട്ടിങ്‌ ബ്രിഡ്ജ് കരയ്ക്ക് കയറ്റിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അറ്റകുറ്റപ്പണിക്കു ശേഷം ബ്രിഡ്ജ് കടലിലേക്കിറക്കി. സഞ്ചാരികൾക്കുണ്ടായേക്കാവുന്ന അസൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് തിങ്കളാഴ്ച മുതൽ ബ്രിഡ്‌ജ് പ്രവർത്തനം നിർത്തിവെച്ചത് .


ഫ്ലോട്ടിങ്‌ ബ്രിഡ്ജിനെകുറിച്ച് Hiba & Fazi യൂട്യൂബ് ചാനൽ ചെയ്ത വീഡിയോ...
Previous Post Next Post