കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാനപാത: അമരാപുരി മരപ്പാലംപണി ഇഴയുന്നു; ഗതാഗതക്കുരുക്ക് രൂക്ഷം


ബാലുശ്ശേരി : കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ അമരാപുരിയിലെ മരപ്പാലം പുതുക്കിപ്പണിയുന്ന പണി ഇഴഞ്ഞുനീങ്ങുന്നതിനാൽ സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പാലത്തിനടുത്ത് ഗതാഗതം നിയന്ത്രിക്കാൻപോലും ആരുമില്ലാത്തതിനാൽ മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ടനിരയാണ്. സംസ്ഥാനപാത നവീകരണം ഈഭാഗത്ത് ഏതാണ്ട് പൂർണമാണ്‌.


കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പാലം പുതുക്കിപ്പണിയാതെയാണ് റോഡ് നവീകരണം നടത്തിയത്. ഇതിനെതിരേ പ്രദേശവാസികൾ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് പാലം പൊളിച്ച് പുതുക്കിപ്പണിയാനുള്ള നടപടി സ്വീകരിച്ചത്. പാലത്തിന്റെ ഒരുഭാഗത്തെ പണി ഭാഗികമായി തീർന്നെങ്കിലും മറുഭാഗത്തെ പണി ഇഴഞ്ഞുനീങ്ങുന്നതാണ് യാത്രക്കാർക്ക് വിനയാകുന്നത്
Previous Post Next Post