ജില്ലയിലെ മോട്ടോർ വാഹന വകുപ്പി‍ന്‍റെ ആധുനിക ക്യാമറ കണ്ണുകൾ തുറന്നു


കോഴിക്കോട്: ഹെല്‍മറ്റ് ധരിക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, കൃത്യമായ നമ്പര്‍പ്ലേറ്റ് ഇല്ലാത്തവര്‍, അശ്രദ്ധമായി വണ്ടി ഓടിക്കുന്നവര്‍ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ ക്യാമറ ഒപ്പിയെടുക്കും. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് തപാല്‍ മുഖേന നോട്ടീസ് വീട്ടിലെത്തും. പിഴയടക്കേണ്ടത് ഉള്‍പ്പെടെ മറ്റു നിയമനടപടികള്‍ നേരിടേണ്ടിയും വരും. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ വാഹനം ഓടിക്കുന്നത് കണ്ടെത്തിയാല്‍ വാഹന ഉടമയെ കോടതിയിലും കുട്ടിയെ ജുവൈനല്‍ കോടതിയിലും പ്രോസിക്യൂട്ട് ചെയ്യും. വാഹന ഉടമക്ക് 25,000 രൂപ പിഴയും ഒരു ദിവസം കോടതി തീരുന്നതുവരെ അവിടെ നില്‍ക്കാനും ശിക്ഷ നല്‍കും.


കുട്ടിക്കെതിരെയും നടപടി സ്വീകരിക്കും. 18 വയസ്സില്‍ ലൈസന്‍സ് ലഭിക്കാത്ത അവസ്ഥ വരും. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകള്‍ സ്ഥാപിക്കുന്ന പോസ്റ്റില്‍ തന്നെ സോളാര്‍ പാനലുമുണ്ടാകും. ട്രാഫിക് സിഗ്‌നലുകള്‍, എല്‍.ഇ.ഡി സൈന്‍ ബോര്‍ഡുകള്‍, ടൈമറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നിരീക്ഷണ ക്യാമറകള്‍. വയര്‍ലെസ് ക്യാമറകളായതിനാല്‍ ഇടക്കിടെ എടുത്തുമാറ്റാനും സാധിക്കും. വൈദ്യുതി മുടക്കവും പ്രവര്‍ത്തനത്തെ ബാധിക്കില്ല.

കോഴിക്കോട് ജില്ലയിൽ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ
 • നല്ലളം
 • ബേപ്പൂർ
 • നല്ലൂർ
 • മാത്തോട്ടം
 • കല്ലായി വൈദ്യരങ്ങാടി (പാലക്കാട് റോഡ്)
 • സ്റ്റേഷൻ ലിങ്ക് റോഡ്
 • കാലിക്കറ്റ് ബീച്ച്
 • മാനാഞ്ചിറ(പിവിഡിഎസ്)
 • പാവമണി റോഡ് 
 • മാനാഞ്ചിറ
 • നരിക്കുനി 
 • ആനക്കുഴിക്കര (കുറ്റിക്കാട്ടൂർ)
 • കാവിൽ(ഓമശ്ശേരി-കൊടുവള്ളി റോഡ്)


 • രാമനാട്ടുകര വെസ്റ്റ് (ഫെറോക്ക് റോഡ്)
 • ചേവരമ്പലം 
 • വെള്ളിമാടുകുന്ന്
 • കുന്നമംഗലം 
 • പാവങ്ങാട്
 • മുക്കം (കൊടിയത്തൂർ)
 • കട്ടാങ്ങൽ
 • പൂനൂർ (യഥാർത്ഥ സ്ഥലത്തിന്റെ പേര് - എരഞ്ഞിക്കൽ) 
 • മദ്രസ ബസാർ കൊടുവള്ളി
 • പൂളടിക്കുന്ന് ജന.(എരഞ്ഞിക്കൽ-പുലടിക്കുന്ന് റോഡ്)
 • പന്തീർങ്കാവ് (മാങ്കാവ് റോഡ്)
 • പുത്തൂർമാടം (പെരുമണ്ണ പന്തീർണകാവ് റോഡ്) 
 • വട്ടക്കുണ്ടുങ്ങൽ
 • കരിക്കംകുളം (കക്കഡോയി-എരഞ്ഞിപ്പാലം റോഡ്)
 • നന്മണ്ട എറക്കുളം (വേങ്ങേരി-ബാലുശ്ശേരി റോഡ്)
 • താഴെ ഓമശ്ശേരി
 • ബാലുശ്ശേരി
 • വട്ടോളി ബസാർ
 • ഉള്ളിയേരി


 • പുറക്കാട്ടേരി (അതോളി-എൻഎച്ച് റോഡ്)
 • ഈങ്ങാപ്പുഴ
 • കോരപ്പുഴ (കോഴിക്കോട് നഗരം-വെങ്ങളം റോഡ്)
 • നടുവണ്ണൂർ
 • പയ്യോളി ബീച്ച് റോഡ്
 • കീഴൂർ
 • മേപ്പയ്യൂർ
 • തിരുവങ്ങൂർ (അത്തോളി-തിരുവങ്ങൂർ ജെഎൻ റോഡ്)
 • കക്കാട് പന്നിമുക്ക്
 • പേരാമ്പ്ര
 • സാൻഡ് ബാങ്ക്സ് റോഡ്-വടകര
 • തിരുവള്ളൂർ 2/6 കൂത്താളി'
 • വടകര പഴയ ബസ് സ്റ്റാൻഡ്
 • പെരുവട്ടം താഴ (വടകര ടൗൺ റോഡ്)
 • വില്ല്യാപ്പള്ളി
 • കുയിമ്പിൽ,
 • പാലേരി
 • ചെറിയകുമ്പളം
 • കുറ്റ്യാടി
 • ഓർക്കാട്ടേരി 
 • എടച്ചേരി
 • പൈക്കലങ്ങാടി, 
 • തൊട്ടിൽപ്പാലം 
 • കാപ്പാട് (തിരുവങ്ങൂർ-കാപ്പാട് ബീച്ച് റോഡ്)
 • കക്കട്ടിൽ
 • മേപ്പയിൽ (മേപ്പയിൽ-വടകര ടൗൺ റോഡ്)
 • നാദാപുരം
 • കല്ലാച്ചി
 • ചേറ്റുവെട്ടി, നാദാപുരം
Previous Post Next Post