പുതിയപാലത്തെ വലിയ പാലം - അവലോകനയോഗം ചേര്‍ന്നു


കോഴിക്കോട്:പുതിയപാലത്തെ വലിയപാലം നിര്‍മാണ പ്രവൃത്തിയുടെ അവലോകനയോഗം തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയ മന്ത്രി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.


മാനാഞ്ചിറ പി.ഡബ്ല്യൂ.ഡി. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സി.എം.ടി. നോഡല്‍ ഓഫീസര്‍ പി.കെ. മിനി, കെ.ആര്‍.എഫ്.ബി. എക്‌സി. എന്‍ജിനിയര്‍ എസ്.ആര്‍. അനിതാകുമാരി, കെ.ഡബ്ല്യൂ.എ. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ എം. ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post