എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ വാഹനാപകടം; മിനി ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്


മുക്കം:  എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ വാഹനാപകടം. കോഴിത്തീറ്റയുമായി വന്ന മിനി ലോറി മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക്. സംസ്ഥാനപാതയിലെ മുക്കം നോർത്ത് കാരശ്ശേരിയിലാണ് അപകടം നടന്നത്.
രാവിലെ  എട്ടര മണിയോടുകൂടിയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നുപേരെ  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post