കൊയിലാണ്ടി നഗരസഭയിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി: രണ്ടാം ഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം


കൊയിലാണ്ടി:നഗരസഭ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 85 കോടി രൂപയായിരുന്നു അനുവദിച്ചത്. 

 ഈ തുക ഉപയോഗിച്ച് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് ലൈനില്‍നിന്നും കണക്ഷന്‍ ലൈനെടുത്ത് വലിയമല, കോട്ടക്കുന്ന്, എന്നിവിടങ്ങളിലും സിവില്‍ സ്റ്റേഷന്‍ പരിസരത്തും കൂറ്റന്‍ ജലസംഭരണികള്‍ നിര്‍മ്മിച്ച് ഒന്നാംഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു.


രണ്ടാം ഘട്ടത്തില്‍ വിതരണ ശൃംഖല വഴി എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കും.  വാട്ടര്‍ അതോറിറ്റി വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിന് 72 കോടിരൂപ നിശ്ചയിച്ച് കിഫ്ബി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. അതിനാണ് ഇപ്പോള്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.
Previous Post Next Post